Jaick C Thomas | വെള്ളാപ്പള്ളി എന്‍ജിനീയറിംഗ് കോളജ് അടിച്ച് തകര്‍ത്തെന്ന കേസ്; പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

 


ആലപ്പുഴ: (www.kvartha.com) കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എന്‍ജിനിയറിംഗ് അടിച്ച് തകര്‍ത്തെന്ന കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കായംകുളം കോടതിയില്‍ കീഴടങ്ങി. 2016ല്‍ കോളജ് മാനേജ് മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ് എഫ് ഐയുടെ സമരം. അന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്.

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായ ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പ്രചരണം ആരംഭിച്ചു. വികസനമാണ് പ്രധാന ചര്‍ച. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ഇരുവരും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു. പുതുപ്പള്ളിയുടെ വികസനം ചര്‍ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച് ചര്‍ചയ്ക്ക് തയാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു.

Jaick C Thomas | വെള്ളാപ്പള്ളി എന്‍ജിനീയറിംഗ് കോളജ് അടിച്ച് തകര്‍ത്തെന്ന കേസ്; പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

അതിനിടെ, ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ലിജിന്‍ ലാലിനെ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് പ്രഖ്യാപനം നടന്നത്. മറ്റ് സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിന്‍ ലാല്‍. യുവമോര്‍ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജെനറല്‍ സെക്രടറിയായിരുന്നു ലിജിന്‍ ലാല്‍. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.

Keywords:  Engineering college destroyed case; Puthuppally byelection LDF candidate Jaick C Thomas surrendered in court, Alappuzha, News, Jaick C Thomas, Engineering College Destroyed Case, Court, Surrendered, Candidate, Politics, Campaign, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia