Crime | എൻജിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു; സഹപാഠി പിടിയിൽ

 
Engineering student stabbed to death in Kerala after quarrel during drinking
Engineering student stabbed to death in Kerala after quarrel during drinking

Representational Image Generated by Meta AI

● ശനിയാഴ്ച രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം.
● കോളജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
● മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.
● പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
● സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തിരുവനന്തപുരം: (KVARTHA) നഗരൂരിൽ എൻജിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയായ വാലന്റൈൻ വി എൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജധാനി എൻജിനീയറിംഗ് കോളേജിലെ ബി ടെക് സിവിൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വാലന്റീനിന്റെ സഹപാഠി കൂടിയായ മിസോറാം സ്വദേശി റ്റി ലംസംഗ് സ്വാലയെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. കോളജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ വാലന്റീനെ ആദ്യം നഗരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Engineering student Valentine V.L. was stabbed to death after a quarrel during drinking. His classmate from Mizoram has been arrested by the police.

#EngineeringStudentDeath #MurderCase #StudentQuarrel #KeralaCrime #ValentineVLL #StudentNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia