Criticized | കേരളത്തിന് അപമാനകരമായ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ഇ പി ജയരാജന്‍
Jan 27, 2024, 17:41 IST
കണ്ണൂര്‍: (KVARTHA) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് അപമാനമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറെ ഓര്‍ത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണെന്നും ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍.
ഗവര്‍ണര്‍ പദവി സംസ്ഥാനത്തിന് ആവശ്യമില്ലാത്തതെന്നും ഗവര്‍ണര്‍ റോഡില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനങ്ങളുടെ പ്രതിഷേധമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ റോഡ് തടസപ്പെടുത്തിയത് നിയമ ലംഘനമാണെന്നും കേരളമായത് കൊണ്ടാണ് സുരക്ഷിതമായി റോഡില്‍ ഇരിക്കാന്‍ കഴിഞ്ഞതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
അമിത് ഷായെ വിളിക്കാന്‍ പറഞ്ഞത് അല്‍പത്തരമാണെന്നും ഒരു കുടയും ഇടയ്ക്ക് വെള്ളവും കൊടുത്താല്‍ മതിയെന്നും കേസെടുക്കണമെന്ന് നിര്‍ദേശം കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നും ജയരാജന്‍ വ്യക്തമാക്കി.
കേന്ദ്രം ഗവര്‍ണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം എന്നും അദ്ദേഹം പറഞ്ഞു. റോഡില്‍ നിന്നാണോ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിളിക്കേണ്ടത് എന്നും ഇ പി ചോദിച്ചു. ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എന്നും പ്രതിപക്ഷ നേതാവിന്റെ ഉപദേശം ഗവര്‍ണര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: EP Jayarajan Criticized Governor Arif Muhammed Khan, Kannur, News, EP Jayarajan, Criticized, Governor Arif Muhammed Khan, Politics, Controversy, CPP, Protest, Kerala News.
Keywords: EP Jayarajan Criticized Governor Arif Muhammed Khan, Kannur, News, EP Jayarajan, Criticized, Governor Arif Muhammed Khan, Politics, Controversy, CPP, Protest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.