EP Jayarajan | കളമശേരി സ്ഫോടന കേസില്‍ സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്
Oct 29, 2023, 15:22 IST
കണ്ണൂര്‍: (KVARTHA) കളമശ്ശരിയിലെ ഐ ഇ ഡി സ്ഫോടനം ഞെട്ടിച്ചുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കണ്ണൂരില്‍ പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ സംഭവം എന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നും, കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിറകില്ലെന്നും ഇ പി ജയരാജന് പ്രതികരിച്ചു.
സര്‍കാര്‍ ഗൗരവമായിട്ടാണ് ഇതിനെ കാണുന്നത്, ശക്തമായ നടപടി സ്വീകരിക്കും, ഒരു കുറ്റവാളിയെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ഇ പി ജയരാജന് വ്യകതമാക്കി. കളമശേരി സ്ഫോടനത്തില്‍ സര്‍കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും പ്രതികരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 9.40ഓടെയാണ് കളമശേരി കണ്വന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: EP Jayarajan says government will take strict action in Kalamasery blast case, Kannur, News, Kalamasery Blast, EP Jayarajan, Media, Police, Response, Probe, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.