EP Jayarajan | വന്യമൃഗപ്രശ്‌നം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ പി ജയരാജന്‍
Mar 6, 2024, 19:10 IST
കണ്ണൂര്‍: (KVARTHA) വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന പ്രശ്‌നം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കീച്ചേരിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലിറങ്ങുന്ന ഇഴജീവികളെയോ വന്യമൃഗങ്ങളെയോ തല്ലിക്കൊല്ലാനോ മറ്റെന്തെങ്കിലും ചെയ്യാനോ കഴിയില്ല. ആളെ കടിച്ച പാമ്പിനെ തന്നെ പിടിച്ചുകൊണ്ടു പോയി കാട്ടില്‍ വിടണം, അതാണ് ഇവിടുത്തെ നിയമമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികള്‍ സംഘടിപ്പിക്കുന്നതാണോ? ഇത്തരം കാര്യങ്ങള്‍ക്കായി സമരം ചെയ്തു പരിഹാസ്യരാവുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവര്‍ ചെയ്യുന്നത്. കര്‍ണാടകയിലും, തമിഴ്‌നാട്ടിലും വന്യമൃഗ ആക്രമണം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് സമരം ചെയ്തിട്ടില്ല.

മൃതദേഹത്തോട് പോലും അനാദരവ് കാട്ടി. മോര്‍ചറിയില്‍ നിന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി കലാപം ഉണ്ടാക്കലല്ല പരിഹാരം. കേരളത്തില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര നിയമത്തില്‍ ഭേദഗതിയുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Keywords: News, News-Malayalam-News, Kerala, Politics, EP Jayarajan says that Congress using wildlife issue politically.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.