EP Jayarajan | സിപിഎമ്മില്‍ മഞ്ഞുരുകുന്നു; താന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുമെന്ന് ഇപി ജയരാജന്‍
Feb 24, 2023, 14:12 IST
കണ്ണൂര്‍: (www.kvartha.com) സി പി എം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുമെന്ന വ്യക്തമായ സൂചന നല്‍കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂര്‍ പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയ്ക്ക് അര മണിക്കൂറിന്റെ ആയുസ് മാത്രമേയുണ്ടാവുവെന്ന് കോഴിക്കോട് കൊടുവള്ളിയില്‍ ജാഥയില്‍ പങ്കെടുക്കുമെന്ന വ്യക്തമായ സൂചന നല്‍കിയതിനുശേഷം ഇ പി ജയരാജന്‍ പറഞ്ഞു.
മാതൃഭൂമി തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. തനിക്കെതിരെ വൈറ്റിലയില്‍ ക്ഷേത്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് അവര്‍ നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്. 20 ന് താന്‍ കണ്ണൂരിലുണ്ടായിരുന്നു. 21 ന് ഒരു പ്രവര്‍ത്തകനെ കൊച്ചിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. രാവിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു. പതിനൊന്നരയോടെ ആശുപത്രിയില്‍ പോയി രോഗിയെ കണ്ടു.
മൂന്ന് മണിക്ക് ട്രെയിനില്‍ കണ്ണൂരില്‍ വരേണ്ടതായിരുന്നു. അപ്പോഴാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിലേക്ക് വന്ന മുരളി എന്നെ വിളിച്ചത്. വൈറ്റിലയില്‍ താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ വരുമോയെന്നാണ് മുരളി ചോദിച്ചത്. ഞാന്‍ ആലോചിച്ചു, സമയം ഉണ്ടല്ലോ പോകാമെന്ന്. ഞാന്‍ ക്ഷേത്രത്തിന് അകത്തേക്ക് പോയില്ല. അതിന്റെ അടുത്ത് ഒരു പന്തല്‍ കെട്ടിയിരുന്നു. ഞാന്‍ അവിടെയിരുന്നു. കൂടെ കെ വി തോമസുമുണ്ടായിരുന്നു.
അപ്പോഴാണ് ഭാരവാഹികള്‍ ഒരു പ്രായമായ അമ്മയ്ക്ക് ഷോള്‍ അണിയിക്കാന്‍ പറഞ്ഞത്. അവിടെ ചെല്ലുന്നവര്‍ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അതു കഴിച്ചു. ഇതാണ് തനിക്കെതിരെയുള്ള വാര്‍ത്തയായി മാതൃഭൂമി നല്‍കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Keywords: News,Kerala,State,Kannur,Politics,party,Political party,CPM,E.P Jayarajan,Top-Headlines,Trending, EP Jayarajan To Attend MV Govindan Led Pan Kerala Rally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.