Announcement | ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തയ്യാറാക്കുമെന്ന്  ഇ പി ജയരാജന്‍ 

 
EP Jayarajan to Release First Part of Autobiography This Month
EP Jayarajan to Release First Part of Autobiography This Month

Photo Credit: Facebook/E P Jayarajan

● ആദ്യഭാഗം ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കും.
● പ്രസാധകരുടെ കാര്യത്തിലും പേരും തീരുമാനിച്ചിട്ടില്ല.
● പുറത്ത് വന്നത് തന്റെ ആത്മകഥയല്ലെന്ന് ഇപി.

കണ്ണൂര്‍: (KVARTHA) തന്റെ ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തന്നെ തയ്യാറാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടോ മൂന്നോ ഭാഗങ്ങളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കുക. ആദ്യഭാഗം ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കും. പ്രസാധകരുടെ കാര്യത്തിലും പേരും തീരുമാനിച്ചിട്ടില്ല. പുറത്ത് വന്നത് തന്റെ ആത്മകഥയല്ലെന്നും ഇപി വ്യക്തമാക്കി. 

വയനാട് ദുരന്തബാധിതരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇപി ജയരാജന്‍.

#EPJayarajan #autobiography #CPM #Kerala #politics #bookrelease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia