Allegation | ഇപിയുടെ ആത്മകഥാ കേസ്: അന്വേഷണം കോട്ടയം പൊലീസ് ചീഫിന് കൈമാറി
● പ്രാഥമിക അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന് ഡിജിപി നിര്‍ദേശം നല്‍കി
● അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും
● അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും
● പ്രസാധകരായ ഡിസി ബുക്ക് സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) കട്ടന്‍ ചായയും പരിപ്പുവടയുമെന്ന ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ നല്‍കിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. തന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ ഗൂഢാലോചന ആരോപിച്ചാണ് ഇപി ഡിജിപിക്ക് പരാതി നല്‍കിയത്.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന് ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ ആരുടെയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാത്തതിനാല്‍ തല്‍ക്കാലം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.
ഇതിനിടെ പ്രസാധകരായ ഡിസി ബുക്ക് സിനെതിരെ ഇപി ജയരാജന്‍ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.
#EPJayarajan #autobiographycontroversy #KeralaPolitics #DCBooks #copyrightinfringement #investigation