കോടതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ഇ.പി ജയരാജന്‍

 


കോടതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ഇ.പി ജയരാജന്‍
കണ്ണൂര്‍: പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ രംഗത്ത്. പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച കോടതിയുടെ നടപടിയെ എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ കോടതിയുമായി യുദ്ധത്തിന് തയ്യാറാണെന്നും ജയരാജന്‍ പ്രഖ്യാപിച്ചു.

കണ്ണൂരില്‍ വെള്ളിയാഴ്ച താലൂക്ക് ഓഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. ജനകീയ സമരങ്ങളെ നിരോധിച്ചാല്‍ ജനം അംഗീകരിക്കില്ലെന്നും സമരം നേരിട്ടാല്‍ ജാമ്യത്തിന് തയ്യാറാവാതെ കുറ്റം ഏറ്റുപറഞ്ഞ് എല്ലാവരും ജയിലില്‍ പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പാതയോര പൊതുയോഗ നിരോധന നിയമത്തിനെതിരെ സി പി എം നേതാവ് എം വി ജയരാജന്‍ നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ശിക്ഷിച്ചിരുന്നു.

യുഡിഎഫ് എംഎല്‍എമാര്‍ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി രഹസ്യ പോലീസിനെ അയച്ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. എംഎല്‍എമാരുടെ ഫോണുകളും നിരീക്ഷണത്തിലാണ്. ആരുടെ കാര്യത്തിലും ഉമ്മന്‍ചാണ്ടിക്ക് ഉറപ്പില്ല. ഞങ്ങള്‍ നിലപാടു മാറ്റിയാല്‍ ഉമ്മന്‍ചാണ്ടി പിറ്റേന്നു മുതല്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kannur, Kerala, CPM, MLA, Court Order


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia