തിരുവനന്തപുരം: (www.kvartha.com 10.08.2015) ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 10 മുതല്‍ സംസ്ഥാനത്താരംഭിച്ച, ശുചീകരണവാരാചരണത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍അഭ്യര്‍ത്ഥിച്ചു. വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ശുചീകരണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഞ്ചാത്തുകളുടെയും കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍, വര്‍ഡുതല ശുചിത്വസമിതികളുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം. കൊതുകുകളുടെ ഉറവിടനശീകരണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. ഓണത്തിനുമുമ്പായി ഭക്ഷ്യശുചിത്വത്തിന്റെയും പാനീയശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികളും നടത്തും. ജാഗ്രത പദ്ധതിയുടെ ഭാഗമായി, മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍, ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത് തുടരും. സേഫ്‌കേരള പദ്ധതിയുടെ ഭാഗമായി, ഓഗസ്റ്റ് 11ന് വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എച്ച്1എന്‍1 നിയന്ത്രണ വിധേയമാണ്. മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എല്ലാആശുപത്രികളിലും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, അഡീ. ഡയറക്ടര്‍ ആര്‍. രമേഷ്, എച്ച്1എന്‍1 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ഫെറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Thiruvananthapuram, Kerala, Inauguration, Programme, Waste Dumb, Cleaning Programme.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.