അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് എറണാകുളം റേഞ്ച് ഡിഐജി

 


എറണാകുളം: (www.kvartha.com 31.03.2020) കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്നറിയിപ്പ് ലംഖിച്ച് പെരുമ്പാവൂരിലെ അതിഥി തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. ഇവരുടെ പ്രതിഷേധത്തില്‍ ഗൂഢാലോചന സംബന്ധിച്ച് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍. എന്നാല്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് എറണാകുളം റേഞ്ച് ഡിഐജി

പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നാലെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

അതേസമയം ക്യാംപുകള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ക്കും തൊഴിലാളികളുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം ഉറപ്പാക്കുമെന്നും ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ക്യാംപുകള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ സഹകരിക്കണമെന്നും അതിഥി തൊഴിലാളി ക്ഷേമ നോഡല്‍ ഓഫീസര്‍ ഐജി ശ്രീജിത്ത് വ്യക്തമാക്കി.

Keywords:  News, Kerala, Ernakulam, Labours, Food, Punishment, Social Network, Protesters, Eranakulam Range DIG Respond about Perumbavoor Migrant Workers Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia