Molestation | ആലുവയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനോട് ക്രൂരത; 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി
Sep 7, 2023, 08:57 IST
എറണാകുളം: (www.kvartha.com) ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനം. ചാത്തന്‍ പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വൈകാതെ കുട്ടിയെ സമീപത്തെ പാടത്തുനിന്ന് കണ്ടെത്തി. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നോ പീഡനത്തിനിരയാക്കിയതെന്നതോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പൊലീസ് പറയുന്നത് ഇങ്ങനെ: ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പുലര്‍ചെ രണ്ടുമണിയോടെയാണ് സംഭവം. അമ്മ ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്തു കാണാത്തതിനെ തുടര്‍ന്ന് ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പരിശോധന നടത്തുന്നതിനിടെ പുലര്‍ചെ (07.09.2023) അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടു. ചോരയൊലിച്ച് നഗ്‌നയായാണ് കുട്ടിയെ കണ്ടെത്തിയത്.
ചാത്തന്‍പുറത്ത് നിരവധി അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബത്തിന്റെ താമസം. പീഡനത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 28ന് ആലുവയില്‍ മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ചുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് വീണ്ടുമൊരു പീഡനം കൂടി റിപോര്‍ട് ചെയ്യുന്നത്.
Keywords: News, Kerala, Kerala-News, Ernakulam- News, Crime-News, Ernakulam News, Aluva News, Minor Girl, Abducted, Molested, Ernakulam: Eight Year Old Girl Abducted and Molested at Aluva.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.