Ganesh Idol | കെഎസ്ആര്‍ടിസി ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഗണപതി വിഗ്രഹം കണ്ടെത്തി
എറണാകുളം: (www.kvartha.com) കെഎസ്ആര്‍ടിസി ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഗണപതി വിഗ്രഹം കണ്ടെത്തി. എറണാകുളം പറവൂരിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടതിന് പിന്നാലെയാണ് ഏകദേശം ഏഴ് കിലോ ഭാരമുള്ള വിഗ്രഹം കണ്ടത്. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് വിഗ്രഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ആരാണ് വിഗ്രഹം ബസില്‍ കൊണ്ട് വച്ചത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിഗ്രത്തിന് ഏകദേശം ഏഴ് കിലോ ഭാരമുണ്ട്. ഓട് കൊണ്ടാണോ പഞ്ചലോഹം കൊണ്ടാണോ നിര്‍മിച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കേണ്ടതുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Ernakulam, News, Kerala, Found, KSRTC, Police, Ernakulam: Ganesha idol found in KSRTC bus