Delivery | അവിവാഹിതയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി; 23 കാരി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍

 


കൊച്ചി: (KVARTHA) അവിവാഹിതയായ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഞായറാഴ്ച (05.05.2024) രാവിലെ ഓള്‍ഡ് മാര്‍കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണ് പ്രസവം നടന്നത്. ആറ് പേരുള്ള മുറിയിലാണ് 23 കാരിയും കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.

മുന്‍പ് പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Delivery | അവിവാഹിതയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി; 23 കാരി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍

അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി, കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പൊലീസ് എറണാകുളത്തേക്ക് വിളിപ്പിച്ചു. പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും നോര്‍ത് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kochi, Kochi-News, Ernakulam News, Kochi News, Young Woman, Birth, Kaloor News, Hostel, Washroom, Pregnant, police, Hospital, Youth, Family, Regional News, Complaint, Ernakulam: Young woman gave birth in Kaloor hostel washroom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia