തിരുവനന്തപുരം: പി.കെ ബഷീര്‍ എം.എല്‍.എയുടെ പേര് എഫ്.ഐ.ആറില്‍ വന്നത് തെറ്റായ നടപടിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യത്തില്‍ പോലീസ് ആരുടേയെങ്കിലും സ്വാധീനത്തിന് വഴങ്ങിയോയെന്ന് അന്വേഷിക്കണം. ഏത് അന്വേഷണത്തോടും ലീഗ് സഹകരിക്കുമെന്നും ഇടി അറിയിച്ചു.
അതേസമയം അരീക്കോട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ല, മറിച്ച് കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പി.കെ ബഷീറിന് ഈ കൊലപാതകങ്ങളില്‍ പങ്കില്ല. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ലീഗ് നടപടി കൈക്കൊള്ളും. ടിപി വധവും ഷുക്കൂര്‍ വധവും പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. ഈ കേസും മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരീക്കോട് ജൂണ്‍ പത്തിനുണ്ടായ ഇരട്ടക്കൊലപാതകക്കേസില്‍ ഏറനാട് പി.കെ ബഷീര്‍ എം.എല്‍.എയെ ആറാം പ്രതിയാക്കി എഫ്.ഐ.ആറില്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം എം.എല്‍.എയെ പുറത്താക്കണമെന്നാവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് ബഷീറിനെ അനുകൂലിച്ച് യുഡിഎഫും ലീഗ് നേതൃത്വവും രംഗത്തുവന്നത്.
Keywords: Thiruvananthapuram, Kerala, FIR, E.T Muhammed Basheer, Kunhalikutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.