Shashi Tharoor | രാഷ്ട്രീയം സ്‌പോര്‍ട് സ്മാന്‍ സ്പിരിറ്റോടെ കാണണം, തനിക്ക് റെഡ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല; പാര്‍ടിയിലെ അപ്രഖ്യാപിത വിലക്കിനെ കുറിച്ച് ശശി തരൂര്‍

 


കോഴിക്കോട്: (www.kvartha.com) രാഷ്ട്രീയം സ്‌പോര്‍ട് സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും തനിക്ക് റെഡ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. പാര്‍ടിയിലെ അപ്രഖ്യാപിത വിലക്കിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Shashi Tharoor | രാഷ്ട്രീയം സ്‌പോര്‍ട് സ്മാന്‍ സ്പിരിറ്റോടെ കാണണം, തനിക്ക് റെഡ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല; പാര്‍ടിയിലെ അപ്രഖ്യാപിത വിലക്കിനെ കുറിച്ച് ശശി തരൂര്‍

'എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നാണ് ഫുട്‌ബോള്‍ നമ്മളെ പഠിപ്പിക്കുന്നത്. രാഷ്ട്രീയവും അതുപോലെ കാണണം. ഫോര്‍വേഡായി കളിക്കാനാണ് തനിക്ക് താല്‍പര്യം. റെഡ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല' എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

എംടി വാസുദേവന്‍ നായരെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു തരൂരിന്റെ ഈ പ്രതികരണം. എംടിയുമായുള്ള കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ അച്ഛനെയും അമ്മയെയും 45 വര്‍ഷമായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം. എന്റെ കുട്ടിക്കാലത്ത് ബോംബൈയിലും കൊല്‍കതയിലുമൊക്കെ താമസിച്ചിരുന്നപ്പോള്‍ എംടി വീട്ടില്‍ വരാറുണ്ടായിരുന്നു.

എന്റെ ആദ്യത്തെ കഥകളൊക്കെ വായിച്ച് അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ സ്മാരക മെമോറിയലിന് വേണ്ടിയുള്ളതായിരുന്നു ഐക്യ രാഷ്ട്രസഭ വിട്ടതിനു ശേഷം ഞാന്‍ കേരളത്തില്‍ പങ്കെടുത്ത ഏക പരിപാടി എന്നും തരൂര്‍ പറഞ്ഞു.

അതിനിടെ ശശി തരൂരിന് വിലക്കേര്‍പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. അപ്രഖ്യാപിത വിലക്ക് കാരണം കോഴിക്കോട് നടത്താനിരുന്ന സെമിനാറില്‍ നിന്ന് യൂത് കോണ്‍ഗ്രസ് പിന്‍മാറിയിരുന്നു. പാര്‍ടിയിലെ ഉന്നതരുടെ ഇടപെടല്‍ മൂലമാണ് യൂത് കോണ്‍ഗ്രസിന്റെ പിന്‍മാറ്റമെന്നാണ് സൂചന.

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്. യൂത് കോണ്‍ഗ്രസ് പിന്‍മാറിയതോടെ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.

Keywords: Everything is seen with a sportsman's spirit says Shashi Tharoor, Kozhikode, News, Politics, Trending, Shashi Taroor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia