Jailed | എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ വിമുക്തഭടന് 23വര്‍ഷം കഠിനതടവും പിഴയും
Nov 8, 2023, 22:19 IST
കണ്ണൂര്‍: (KVARTHA) എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിമുക്തഭടന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 48കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്.
2021 മാര്‍ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിമുക്ത ഭടന്‍ പീഡനം നടത്തിയത്. ശ്രീകണ്ഠാപുരം എസ് ഐ കെവി രഘുനാഥാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച് ഒ ആയിരുന്ന ഇപി സുരേശനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Ex-serviceman gets 23-year jail for Molest, Kannur, News, Complaint, Police, Jailed, Molestation, Court, Threaten, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.