Exalogic Controversy | മുഖ്യമന്ത്രിക്കും മകൾക്കും കാവൽ മാലാഖയായി പാർട്ടി! എക്സാലോജികിനെ പ്രതിരോധിക്കാൻ നയരേഖ
Feb 11, 2024, 10:35 IST
/ നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നേതൃത്വം നൽകുന്ന എക്സാലോജിക്ക് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ ഒ യുടെ അന്വേഷണം നേരിടുന്നത് രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം രംഗത്തിറങ്ങി. നേരത്തെ ലാവ് ലിൻ കേസിൽ അന്നത്തെ വൈദ്യുതിമന്ത്രിയും പിന്നീട് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നേരിട്ട അതേ പ്രതിസന്ധിയാണ് അദ്ദേഹത്തിൻ്റെ മകൾ വീണാതായ്ക്കണ്ടിയും നേരിടുന്നത്.
പാർട്ടി അണികളിൽ വലതുപക്ഷ മാധ്യമങ്ങൾ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തുടർച്ചയായി വാർത്തകൾ നൽകുന്നതും ചാനൽ ചർച്ചകളിൽ പാർട്ടി വിരുദ്ധർ എക്സാ ലോജിക്കിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിക്കുന്നതും സി.പി.എം സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ നിയോജക മണ്ഡലം കേന്ദ്രീകരിച്ചും പാർട്ടി ബ്രാഞ്ച് മുതൽ ഏരിയാ കമ്മിറ്റി വരെയുള്ളവരുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് സംസ്ഥാന ജില്ലാ നേതാക്കൾ എക്സാ ലോജിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണം പാർട്ടിയെയും മുഖ്യമന്ത്രിയെയും വേട്ടയാടാനുള്ള ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയനീക്കമാണെന്ന് ചിത്രീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാ ലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ളത് രണ്ടു കമ്പനികൾ തമ്മിലുള്ള സേവന വേതന വ്യവസ്ഥയാണെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നുണ്ട്. തൻ്റെ ഭാഗം പോലും വിശദീകരിക്കാൻ അവസരം വീണയ്ക്ക് നൽകിയിട്ടില്ലെന്നും ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടി അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന നയരേഖയിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണ ജനറൽ ബോഡി യോഗങ്ങളിൽ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കാറില്ലെങ്കിലും ചിലയിടങ്ങളിൽ വിമർശനവുമായി പാർട്ടി അംഗങ്ങൾ രംഗത്തുവരുന്നുണ്ടെന്നാണ് പറയുന്നത്. ഇതുപാർട്ടി നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.

Keywords: Veena Vijayan, CPM, BJP, Pinarayi Vijayan, Exalogic, CPM, Kannur, SFIO, Lavalin Case, Electricity Minister, Kerala, Channel, Media, General Body, Branch, Area, Committee, Agency, BJP, Exalogic: CPM document to party cadres.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.