ആലപ്പുഴ: പ്രായത്തെ തോല്‍പ്പിച്ച പരീക്ഷ. സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌ക്കരിച്ച അരലക്ഷം പരിപാടിയുടെ പരീക്ഷാവേദി പ്രായത്തെ തോല്‍പ്പിച്ചു അറിവുനേടുന്നവരുടെ മത്സരവേദിയായി. ചോദ്യക്കടലാസ് കയ്യില്‍ വാങ്ങി ചുറുചുറുക്കോടെ ഉത്തരമെഴുതുമ്പോള്‍ അറുപത്തഞ്ചുകാരി ആമിനയ്ക്ക് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആവേശമായിരുന്നു.
സംസ്ഥാന സാക്ഷരതായജ്ഞത്തില്‍ സാക്ഷരത കൈവരിക്കാന്‍ കഴിയാത്തവര്‍ക്കും കാലപഴക്കത്തില്‍ നവനിരക്ഷരര്‍ ആയവര്‍ക്കും വേണ്ടി സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌ക്കരിച്ച അരലക്ഷം പരിപാടിയുടെ പരീക്ഷ ഞായറാഴ്ച ആലപ്പുഴ ജില്ലയിലെ 32കേന്ദ്രങ്ങളില്‍ നടന്നു.
949പേര്‍ പരീക്ഷയെഴുതി. കഴിഞ്ഞ ആറുമാസങ്ങളായി നടന്ന സാക്ഷരതാക്ലാസില്‍ പഠിതാക്കളായവരാണ് പരീക്ഷയെഴുതിയത്. ഇവിടെ പരീക്ഷ എഴുതിയ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡിലെ ആമിന ആയിരുന്നു ജില്ലയിലെ ഏറ്റവും പ്രായമുള്ള പരീക്ഷാര്‍ത്ഥി.പരീക്ഷയുടെ ജില്ലാതല ഉത്ഘാടനം ആലപ്പുഴ ഗവ.മുഹമ്മദന്‍ എല്‍.പി സ്‌കൂളില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ മേഴ്‌സി ഡയാന മാസിഡോ നിര്‍വ്വഹിച്ചു.
Keywords: exam, age, Alappuzha, fail, national, question, paper, hand, answer, class, Malayalalam News, Kerala vartha, Kerala News, Malayalam vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.