'വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന്'; സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന

 


തിരുവനന്തപുരം: (www.kvartha.com 16.03.2022) സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന. ടാറ്റു ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി. അതേസമയം പരിശോധനയില്‍ മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒമ്പത് റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയില്ലെന്നും എക്‌സൈസ് വ്യക്തമാക്കി.

File Photo:
'വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന്'; സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന

ടാറ്റൂ കലാകാരന്‍ പി എസ് സുജീഷിനെതിരെ നിരവധി ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടാറ്റൂ സെന്ററുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. ടാറ്റൂ സെന്ററുകളില്‍ ലഹരിമരുന്ന് നല്‍കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

Keywords:  Thiruvananthapuram, News, Kerala, Inspection, Complaint, Excise, Tattoo, Establishment, Excise inspection at tattoo establishments in Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia