Died | ഡ്യൂടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍
Aug 6, 2023, 13:02 IST
കണ്ണൂര്‍: (www.kvartha.com) കാസര്‍കോട്ട് നിന്നും കണ്ണൂരിലേക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന കാസര്‍കോട്ടെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്.
ശനിയാഴ്ച രാത്രി കാസര്‍കോട് നിന്ന് കാച്ചേഗുഡേ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുപോകവേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്താറായപ്പോള്‍ ആണ് അപകടം. ട്രെയിന്‍ വാതിലിനടുത്തു നില്‍ക്കവ അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ടം നടത്തി. കല്യാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം നടക്കും. ഒന്നരവര്‍ഷം മുമ്പാണ് അശോകന് കാസര്‍കോട് ഡിവിഷന് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായി എത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Keywords: Kannur, News, Kerala, Excise Preventive Officer, Found Dead, Death, Excise Preventive Officer found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.