Drugs | ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാനൊരുങ്ങി എക്സൈസ് വകുപ്പ്
Aug 21, 2023, 11:11 IST
തിരുവനന്തപുരം: (www.kvartha.com) ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാനൊരുങ്ങി എക്സൈസ് വകുപ്പ്. ലഹരിവസ്തുക്കള്‍ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന നടത്തുക.
സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെയാണ് ലഹരിക്കടത്ത് തടയാനുള്ള നടപടികള്‍ ആരംഭിച്ചു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്നുകളും കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് എക്സൈസ് വ്യക്തമാക്കി. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകള്‍ തുറന്ന് പരിശോധിക്കും.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാകടയില്‍ നിന്നമൊക്കെ ബസുകളുടെ മുകളില്‍ വരുന്ന പാഴ്സലുകളും പരിശോധിക്കുന്നുണ്ട്. ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന ലഹരിമാഫിയ ലഹരിക്കടത്ത് നടത്തുന്നതെന്നാണ് എക്സൈസ് പറയുന്നത്.
Keywords: News, Kerala, Excise, Special Drive, Seized, Drugs, Excise special drive to seized drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.