കോൺഗ്രസ് പ്രവർത്തകരിൽ ആവേശം; പുതിയ പ്രതീക്ഷകൾ; വി ഡി സതീശൻ്റെ കുറ്റൻ കടൗട് ഉയർത്തി; കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി എത്തുന്നതോടെ പഴയ പ്രതാപത്തിലേക്ക് പാർടിയെത്തുമെന്ന് നേതാക്കൾ

 


കൊച്ചി: (www.kvartha.com 23.05.2021) തലമുറ മാറ്റത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതൃത്വം പ്രവർത്തകരിൽ ആവേശം വിതറുന്നു. പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകളാണ് ഹൈകമാൻഡും നൽകിയിരിക്കുന്നത്. കോൺഗ്രസിൽ നിന്നും നിയമസഭയ്ക്കകത്തും പുറത്തും തിളങ്ങിയ വി ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചതോടെ കോൺഗ്രസിൽ പുതിയ താരോദയമാണ് ഉണ്ടായിരിക്കുന്നത്.
                                                                          
കോൺഗ്രസ് പ്രവർത്തകരിൽ ആവേശം; പുതിയ പ്രതീക്ഷകൾ; വി ഡി സതീശൻ്റെ കുറ്റൻ കടൗട് ഉയർത്തി; കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി എത്തുന്നതോടെ പഴയ പ്രതാപത്തിലേക്ക് പാർടിയെത്തുമെന്ന് നേതാക്കൾ



വി ഡി സതീശൻ്റെ കുറ്റൻ കടൗട് ഉയർത്തിയാണ് പ്രവർത്തകർ തലമുറ മാറ്റത്തെ സ്വീകരിച്ചിരിക്കുന്നത്. ലോടെറി അഴിമതിയിലടക്കം ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ച വി ഡി സതീശൻ പറവൂരിൽ നിന്നും തുടർച്ചയായാണ് തെരെഞ്ഞടുക്കപ്പെടുന്നത്. ഇടത് തരംഗത്തിലും ഇത്തവണ 21,000 ലധികം വോടിൻ്റെ റെകോർഡ് ഭൂരിപക്ഷമാണ് മണ്ഡലത്തിലെ വോടർമാർ വി ഡി സതീശന് നൽകിയത്. തനിക്ക് ലഭിച്ചിരിക്കുന്നത് പുഷ്പ് കിരീടമല്ലെന്ന സതീശൻ്റെ നിലപാടിന് വലിയ പിന്തുണയാണ് പാർടിക്കുള്ളിൽ ലഭിച്ചിരിക്കുന്നത്.

യുവരക്തം ആഗ്രഹിക്കുന്ന രീതിയിൽ കണ്ണൂരിൻ്റെ സിംഹ കുട്ടി കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി എത്തുന്നതോടെ കോൺഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് താഴെക്കിടയിലുള്ള നേതാക്കളും കെ എസ് യു-യൂത് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.

പാർടിയെ നയിക്കാൻ രാഷ്ട്രീയ എതിരാളികളായ കേഡർ പാർടികളെ കണ്ണൂരിൽ ചെറുത്ത് നിന്ന കെ സുധാകരന് മാത്രമേ സാധിക്കുവെന്ന് താഴെക്കിടയിലുള്ള പ്രവർത്തകർ കരുതുന്നു. സംസ്ഥാനത്തിൻ്റെ പലയിടത്തും തെരെഞ്ഞടുപ്പ് കാലത്തും അല്ലാത്ത സമയങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ ഗാന്ധിസം പറഞ്ഞ് സമാധാന പ്രേമികളായി നിലകൊള്ളാനാണ് നേതൃത്വം ആവശ്യപ്പെടുന്നതെന്ന പൊതു പരാതി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയുന്ന ഒരു നേതാവ് പാർടിയെ നയിക്കാൻ ഉണ്ടായാൽ പ്രവർത്തകർക്ക് എന്നും അതൊരു ആവേശമാകും.

കോൺഗ്രസ് പ്രവർത്തകർ എന്നും രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളാൻ വിധിക്കപ്പെട്ടവരാന്നെന്ന പൊതു ധാരണയാണ് പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കാൻ കണ്ണൂരിൽ ആഹ്വാനം ചെയ്ത യുവജനങ്ങളുടെ ആവേശമായ കെ സുധാകരൻ തന്നെ പാർടിയുടെ നേതൃസ്ഥാനത്ത് എത്തുമ്പോൾ സാധാരണ പ്രവർത്തകർക്ക് അത് ആവേശം ഉണ്ടാക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും ഉണ്ടാകില്ലെന്നാണ് കോൺഗ്രസിനുള്ളിലെ പൊതുവികാരം.

പാർടിയുമായി അകൽചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന യുവജനങ്ങളടക്കം കോൺഗ്രസിന് പിന്നിൽ അണിനിരക്കുമെന്നും മറ്റ് പാർടികളിലേക്ക് ചേക്കേറിയവർ വരെ സുധാകരൻ പാർടി പ്രസിഡന്റാവുന്നതോടെ പാർടിയിലേക്ക് മടങ്ങിയെത്തുമെന്നും കോൺഗ്രസിലെ താഴെക്കിടയിലുള്ള പ്രവർത്തകർ പറയുന്നു. ഒരു മാസത്തിനുള്ളിൽ കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെടുമെന്ന് ഉറപ്പായി കഴിഞ്ഞു.

യുവജനങ്ങളുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകുന്ന നിലപാടായിരിക്കണം ഇനി ഉണ്ടാകേണ്ടതെന്ന് യൂത് കോൺഗ്രസിൻ്റെ പല നേതാക്കൾക്കും അഭിപ്രായമുണ്ട്. കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് മുന്നണിയിലെ പല ഘടകകക്ഷികൾക്കും അഭിപ്രായമുണ്ട്.

പാർടിയുടെ നിലപാടുകളെയും നയങ്ങളെയും പരസ്യമായി ചോദ്യം ചെയ്യുന്ന പതിവ് കലാപരിപാടികൾ സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതോടെ ഇല്ലാതാകുമെന്ന പ്രതീക്ഷ കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ പാരമ്പര്യവാദികളെ കെ സുധാകരന് നിലയ്ക്ക് നിർത്താൻ കഴിയുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളു.

യു ഡി എഫ് കൺവീനർ സ്ഥാനത്തേക്കും പുതിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സി പി എമിനെ നഖശികാന്തം എതിർക്കുന്ന പി ടി തോമസ് എം എൽ എ ആയിരിക്കും ആ പദവിയിൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.



Keywords:  Kochi, Ernakulam, Kerala, News, UDF, Opposition leader, KPCC, President, Congress, V.D Satheeshan, K.Sudhakaran, Kannur, KSU, Youth, CPM, P.T Thomas, Excitement among Congress activists; VD Satheesan's Cutout raised; Leaders say party will return to its former glory with the arrival of K Sudhakaran as KPCC president. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia