Sports Event | ആവേശമുയർത്തി പോലീസ് ഫുട്ബോൾ മത്സരം: താമരശ്ശേരി സബ് ഡിവിഷൻ ചാമ്പ്യന്മാർ
● വാടകര, നാദാപുരം, പേരാമ്പ്ര, താമരശ്ശേരി സബ്ഡിവിഷൻ ടീമുകൾ പങ്കെടുത്തു.
● താമരശ്ശേരി സബ് ഡിവിഷനിലെ ശരത് വാകയാടിനെ മികച്ച കളക്കാരനായി തെരഞ്ഞെടുത്തു.
പേരാമ്പ്ര: (KVARTHA) കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കരുവണ്ണൂർ ക്യു സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ താമരശ്ശേരി സബ് ഡിവിഷൻ ടീം ചാമ്പ്യന്മാരായി. ഡി.എച്ച്.ക്യു ടീം റണ്ണറപ്പായി.
മത്സരത്തിൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ്. ഡി.എച്ച്.ക്യു ടീമിൽ കളിച്ചത് പ്രത്യേക ശ്രദ്ധ നേടി. കേരളാ ഫുട്ബോൾ അസോസിയേഷൻ മെമ്പറും എൻ.ഐ.എസ്. കോച്ചുമായ അശോകൻ വാകയാട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ഷാജ് ജോസ്, പേരാമ്പ്ര ഡി വൈ .എസ്. പി. ലതീഷ്, റിസർവ്വ് ഇൻസ്പെക്ടർ അശോകൻ ബി.പി എന്നിവർ പങ്കെടുത്തു.
വാടകര, നാദാപുരം, പേരാമ്പ്ര, താമരശ്ശേരി സബ്ഡിവിഷൻ ടീമുകൾ പങ്കെടുത്ത ഈ മത്സരം ആവേശകാരമായി. അത്യന്തം വാശിയേറിയ ഫൈനൽ മൽസരത്തിൽ താമരശ്ശേരി സബ് ഡിവിഷൻ മൂന്ന് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. താമരശ്ശേരി സബ് ഡിവിഷനിലെ ശരത് വാകയാടിനെ മികച്ച കളക്കാരനായി തെരഞ്ഞെടുത്തു.
#KeralaPolice #Football #SportsEvent #Kozhikode #Thamarassery