Obituary | കണ്ണൂരിലെ പ്രവാസി വ്യവസായി ദുബൈ വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സ്വദേശിയായ വ്യവസായി ദുബൈ വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറില്‍ കെ ടി പി മഹമൂദ് ഹാജി (67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് മരണം സംഭവിച്ചത്.

Obituary | കണ്ണൂരിലെ പ്രവാസി വ്യവസായി ദുബൈ വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 

ഭാര്യ: ജമീല. മക്കള്‍: റിഫാസ്, റിയാദ, റിസ്വാന്‍, റമീസ്. മരുമക്കള്‍: ഡോ. അഫ്‌സല്‍, അസീഫ, മിര്‍സാന, സഹോദരങ്ങള്‍: കെ പി മുസ്തഫ ഹാജി( ചെറുകുന്ന് മഹല്ല് കമിറ്റി പ്രസിഡന്റ് ) സഹീദ്, കദീജ, സഊദ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords:  Expat businessman from Kannur died of heart attack at Dubai airport, Kannur, News, Dead, Obituary, Airport, Business Man, Heart attack, Kochi, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia