Expatriate died | നിയന്ത്രണം വിട്ട സ്കൂടർ ഓവുചാലിലേക്ക് മറിഞ്ഞ് പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചു

 


കണ്ണൂർ: (www.kvartha.com) റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. മൂന്ന് മാസം മുമ്പ് അബുദബിയിൽ നിന്ന് നാട്ടിലെത്തിയ അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ നവാസ് (32) ആണ് മരിച്ചത്.
                  
Expatriate died | നിയന്ത്രണം വിട്ട സ്കൂടർ ഓവുചാലിലേക്ക് മറിഞ്ഞ് പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചു

പുന്നക്കപ്പാറയിലെ പിപി നജീബ് – പികെ സുലൈഖ ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ അഴീക്കോട് പാലോട്ട് വയലിലായിരുന്നു അപകടം. പുന്നക്കപ്പാറയിലെ തറവാട്ടുവീട്ടിൽ നിന്നും മാങ്കടവിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട കാരണം വാഹനത്തിന് കുറുകെ തെരുവ് നായ ചാടിയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്.
ഭാര്യ: ഫാത്വിമത് റിശാന. മക്കൾ: മൻഹ ഫാത്വിമ, മുഹമ്മദ് ഹയാൻ.
സഹോദരങ്ങൾ: സഫ്‌വാൻ, അനസ്.
വളപട്ടണം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: Expatriate youth died after scooter overturned, Kerala, Kannur, News, Top-Headlines,Latest-News, Road, Dead, Treatment, Scooter, Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia