കോവിഡ് മുക്തർക്ക് ആശങ്കയായി പുതിയ വില്ലൻ ബ്ലാക് ഫംഗസ്: അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
May 10, 2021, 12:58 IST
തിരുവനന്തപുരം: (www.kvartha.com 10.05.2021) കോവിഡ് മുക്തർക്ക് ആശങ്കയായി മ്യൂകർമൈകോസിസ് ഫംഗസ് ബാധ (ബ്ലാക് ഫംഗസ്). രോഗത്തെ കണ്ടില്ലെന്ന് നടിച്ചാൽ മരണത്തിന് വരെ വഴി വച്ചേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡികൽ റിസർചിന്റെ മുന്നറിയിപ്പ്.
മ്യൂകർമൈകോസിസ് ബാധ പുതുതല്ലെങ്കിലും കോവിഡ് രോഗികളിൽ തുടരെ റിപോർട് ചെയ്യുന്നതാണു ഇപ്പോഴത്തെ വെല്ലുവിളി. മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കായി മരുന്നു കഴിക്കുന്നവരിൽ പ്രതിരോധശേഷിയിൽ കുറവുണ്ടാകാം. ഈ അവസരം മുതലാക്കുന്ന ഫംഗസ് ബാധകളിലൊന്നാണ് മ്യൂകർമൈകോസിസ്. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഫംഗസ് പ്രതികൂലമായി ബാധിക്കാം.

യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കു പ്രകാരം 54% വരെയാണ് മരണനിരക്ക്.
കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവന്നിരിക്കുന്നതും വേദനയും. പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസിക നിലയിൽ മാറ്റമുണ്ടാകുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
അനിയന്ത്രിത പ്രമേഹ രോഗമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർഘനാൾ ആശുപത്രി ഐസിയുവിൽ കഴിഞ്ഞവർ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർ എന്നിവരിലാണ് ഈ ഫംഗസ് ബാധയുണ്ടാവാൻ സാധ്യത കൂടുതലും

മൂക്കടഞ്ഞിരിക്കുകയോ തടസം തോന്നുകയോ ചെയ്യുക, മൂക്കിൽ നിന്നു കറുപ്പു നിറത്തിലുള്ളതോ രക്തം കലർന്നതോ ആയ സ്രവം, മുഖത്തിന്റെ ഒരു ഭാഗത്തു വേദന, തരിപ്പ്, വീക്കം എന്നിവ അനുഭവപ്പെടുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവയിൽ കറുപ്പുകലർന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയൽ, താടിയെല്ലിനു വേദന, മങ്ങിയ കാഴ്ച, പനി, തൊലിപ്പുറത്ത് ക്ഷതം, നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ലക്ഷണങ്ങളാണ്.
തേച്ചുകുളിക്കുന്നതുൾപെടെ വ്യക്തിശുചിത്വം പാലിക്കുക, പൊടിപിടിച്ച സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. കോവിഡ് മുക്തി നേടിയവരും പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൂകോസ് നില ഇടവിട്ടു പരിശോധിക്കണം, സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ അളവ്, ഇടവേള എന്നിവ കൃത്യമായി പാലിക്കണം. ആവി പിടിക്കുന്നതിനു ശുചിയായ വെള്ളം ഉപയോഗിക്കുക. രോഗലക്ഷണങ്ങളെ അവഗണിക്കരുത്. ഡോക്ടർ നിർദേശിക്കുന്നുണ്ടെങ്കിൽ ഫംഗസ് സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധനകളോട് ഉപേക്ഷ വിചാരിക്കരുത്.
Keywords: News, Thiruvananthapuram, COVID-
19, Corona, State, Top-Headlines, COVID-19, Kerala, Explained: ‘Black fungus’ in Covid-19 patients.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.