Explosion | കണ്ണൂരിൽ വാഴത്തോട്ടത്തിലെ കാട് വൃത്തിയാക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പരുക്ക് 

 
 Police inspecting the site of the explosion in Kannur.
 Police inspecting the site of the explosion in Kannur.

Photo: Arranged

● കണ്ണൂർ മാലൂരിൽ ആണ് സംഭവം നടന്നത്.
● വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്.
● പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● പൊലീസ് സ്ഥലത്ത് പരിശോധന നടത്തി 

കണ്ണൂര്‍: (KVARTHA) മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പൂവന്‍പൊയിലിലാണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.

പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം വൃത്തിയാക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. അതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്ഫോടകവസ്തു നാടൻ ബോംബാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇതിനു മുന്‍പും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൗരവത്തില്‍ തന്നെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത്.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് മുൻപിലെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ നിന്നും ലഭിച്ച സ്റ്റീൽ ബോംബ് തുറന്ന് നോക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അതീവ ഗുരുതരമായി പരുക്കേറ്റ വയോധികനാണ് മരിച്ചത്.

#Kannur #Explosion #Accident #Kerala #India #BreakingNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia