കൊച്ചി: റെയില്‍ പാതയില്‍ ഡിറ്റണേറ്റര്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയമുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സംഭവസ്ഥലം എന്‍.ഐ.എ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വെള്ളൂരിന് സമീപം സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഉടനെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും കണ്ടെത്തിയത് ഡിറ്റണേറ്ററാണെന്ന് ബോധ്യമാവുകയും ചെയ്തിരുന്നു. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ പാളത്തിലുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് കോട്ടയം-എറണാകുളം റെയില്‍ ഗതാഗതം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മറ്റ് വസ്തുക്കളൊന്നും കണ്ടെത്താത്തതിനാല്‍ രണ്ടര മണിക്കൂറിനകം ഗതാഗതം പുനരാരംഭിച്ചു.
സ്‌ഫോടക വസ്തു ബോംബെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് കോട്ടയം എസ് പി സി രാജഗോപാല്‍ അറിയിച്ചിരുന്നു. മൂന്ന് ബാറ്ററികള്‍,ടൈമര്‍, പൈപ്പ്, ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവ പരസ്പരം ബന്ധിപ്പിച്ചിരുന്നതിലെ തെറ്റാണ് സ്‌ഫോടനം നടക്കാതിരുന്നതിനു കാരണം. അട്ടിമറിസാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
English Summery
Explosive on railway line: One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.