കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം
Jul 30, 2021, 14:35 IST
കോഴിക്കോട്: (www.kvartha.com 30.07.2021) കല്ലായി റെയില്‍വെ സ്റ്റേഷനടുത്ത് പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ട്രാക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഐസ്ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജ് സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
Keywords: Kozhikode, News, Kerala, Railway Track, Explosives, Found, Police, Explosives found on Kozhikode railway track
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.