പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാരെ പിടികൂടാന്‍ വ്യാപക പരിശോധന; പിഴക്കൊപ്പം കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസും, ജാഗ്രതൈ!

 



കാക്കനാട്: (www.kvartha.com 03.10.2021) പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരത്തില്‍ വിലസാന്‍ വിട്ടാല്‍ മാതാപിതാക്കള്‍ വലിയ വില കൊടുക്കേണ്ടി വരും. ചോദിക്കുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ വാഹനം കൊടുത്തുവിടുന്ന മാതാപിതാക്കള്‍ ഇനി ശരിക്കും ജാഗ്രതൈയിലാവണം. കുട്ടിഡ്രൈവര്‍മാരെ പിടിക്കാന്‍ കര്‍ശന പരിശോധനയുമായി അധികൃതര്‍.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വന്‍ പിഴയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പിഴക്കൊപ്പം കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസും കൂട്ടവും കൂടെയെത്തും. കുട്ടി ഡ്രൈവര്‍മാരെ പിടിക്കാന്‍ മോടോര്‍ വാഹന വകുപ്പ് അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.   

പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാരെ പിടികൂടാന്‍ വ്യാപക പരിശോധന; പിഴക്കൊപ്പം കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസും, ജാഗ്രതൈ!


കഴിഞ്ഞ ദിവസം കാറും ബൈകും കൂട്ടിയിടിച്ച് 16കാരനായ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങളുമായി പുറത്തിറങ്ങുന്ന കുട്ടികളെ പിടികൂടാന്‍ മോടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.   

പിടികൂടിയാല്‍ 25,000 രൂപ പിഴ ഇനത്തില്‍ ഈടാക്കും. കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കുമെതിരെ വേറെ വേറെ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യും. ഇത്തരത്തില്‍ കേസില്‍പെടുന്ന കുട്ടികള്‍ക്ക് പിന്നീട് ഡ്രൈവിങ് ലൈസന്‍സ് നേടണമെങ്കില്‍ 25 വയസുവരെ കാത്തിരിക്കേണ്ടിവരും.   

കുട്ടിഡ്രൈവര്‍മാരെ വലയിലാക്കാന്‍ മോടോര്‍ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയില്‍ ആദ്യ ദിവസമായ വെള്ളിയാഴ്ചതന്നെ പിടികൂടിയത് 16കാരനെ. കളമശ്ശേരിക്ക് സമീപത്താണ് പാല്‍ വാങ്ങാനെന്ന് പറഞ്ഞ് സ്‌കൂടറുമായി ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പൊക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നീക്കം.

Keywords:  News, Kerala, State, Kochi, Auto & Vehicles, Vehicles, Fine, Case, Parents, Extensive testing to catch child drivers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia