Police Booked | 'കുറുമാത്തൂരില്‍ മെഡികല്‍ ഓഫീസറുടെ വ്യാജ ഒപ്പിട്ട് പണംതട്ടി': ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ്

 


തളിപ്പറമ്പ്: (www.kvartha.com) കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡികല്‍ ഓഫീസറുടെ വ്യാജ ഒപ്പും സീലും സാലറി സര്‍ടിഫികറ്റും ഉപയോഗിച്ച് പണം തട്ടിയെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ക്കെതിരെ (JHI) കേസെടുത്തു. മെഡികല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ സിനിയുടെ പരാതിയില്‍ ജെ എച് ഐ നിഖില്‍ ഫല്‍ഗുനനെന്നതിരെയാണ് തളിപറമ്പ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ജൂലൈ 22-ലെ എംപ്ലോയ്മെന്റ് സര്‍ടിഫികറ്റില്‍ കുറുമാത്തൂര്‍ പി എച് സിയുടെ പേരിലുളള വ്യാജ സീലും മെഡികല്‍ ഓഫീസറുടെ സാലറി സര്‍ടിഫികറ്റും ഉപയോഗിച്ച് കണ്ണൂര്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്തുവെന്നാണ് പരാതി. ശമ്പള റികവറി നോടീസിലും പോസ്റ്റ് ഓഫീസ് വഴിവന്ന ഇന്റിമേഷനിലും മെഡികല്‍ ഓഫീസറുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് തിരിമറി നടത്തിയതായും പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് മെഡികല്‍ ഓഫീസറുടെ പരാതിയില്‍ ജെ എച് ഐക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

Police Booked | 'കുറുമാത്തൂരില്‍ മെഡികല്‍ ഓഫീസറുടെ വ്യാജ ഒപ്പിട്ട് പണംതട്ടി': ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ്

Keywords: News, Kerala, Case, Complaint, Police, Case, Extorting money by forging signature': Police booked against junior health inspector. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia