ഫേസ്ബുക് അകൗണ്ട് ഡീ ആക്ടിവേറ്റാക്കി; പൂട്ടാനുള്ള കാരണം വ്യക്തമാക്കണമെന്ന് കെസി ജോസഫ്

 



കണ്ണൂര്‍: (www.kvartha.com 15.07.2021) സോഷ്യന്‍ മീഡിയ മാധ്യമമായ ഫേസ്ബുക് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫിന്റെ അകൗണ്ട് പൂട്ടി. ഫേസ്ബുക് തന്റെ അകൗണ്ട് ഡീ ആക്ടിവേറ്റാക്കിയെന്ന് കെ സി ജോസഫ് തന്നെയാണ് അറിയിച്ചത്. ട്വിറ്റലിലൂടെയാണ് അകൗണ്ട് പൂട്ടിയ വിവരം അറിയിച്ചത്. 

ഫേസ്ബുക് അകൗണ്ട് ഡീ ആക്ടിവേറ്റാക്കി; പൂട്ടാനുള്ള കാരണം വ്യക്തമാക്കണമെന്ന് കെസി ജോസഫ്


ഫേസ്ബുക് തന്റെ അകൗണ്ട് പൂട്ടിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 'കെസി ജോസഫ്99 എന്ന എഫ്ബി അകൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് അറിയിക്കാന്‍ ഞാന്‍ ഫേസ്ബുകിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് പറയുന്നതിന് പകരം എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ,' കെസി ജോസഫ് ട്വീറ്റ് ചെയ്തു.

ഈയിടെ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ മുല്ലക്കര രത്നാകരന്റെ ഔദ്യോഗിക ഫേസ്ബുക് പേജിനും വിലക്കുണ്ടായിരുന്നു. വെരിഫൈഡ് പേജില്‍ പോസ്റ്റ് ചെയ്യാന്‍ ആണ് ഫേസ്ബുക് വിലക്ക് ഏര്‍പെടുത്തിയത്. ഫേസ്ബുകുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിട്ടും വിലക്കിനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫേസ്ബുകിന്റെ വിശദീകരണമെന്നും നിലവിലെ വിലക്ക് മാറ്റാന്‍ ആകില്ലെന്നും ഫേസ്ബുക് അറിയിച്ചതായി മുല്ലക്കര പറഞ്ഞിരുന്നു. കേന്ദ്ര സര്‍കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളെ സംബന്ധിച്ച് മാത്രമാണ് അടുത്തിടെ വിമര്‍ശനാത്മകമായ ഒരു കുറിപ്പ് ആ പേജില്‍ എഴുതിയത് എന്ന് മുല്ലക്കര രത്നാകരന്‍ വ്യക്തമാക്കുന്നുണ്ട്. 

മോദിവിമര്‍ശനം നടത്തിയ കവി കെ സച്ചിദാനന്ദനും ഫേസ്ബുക് വിലക്ക് നേരിട്ടിരുന്നു. 24 മണിക്കൂര്‍ പോസ്റ്റും ലൈകും വിലക്കി. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു.

Keywords: News, Kerala, State, Kannur, Politics, Social Media, Facebook, Twitter, Facebook account locked, KC Joseph said the reason should be clarified

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia