സൂര്യഗ്രഹണം കാണാന്‍ കണ്ണൂരില്‍ വിപുലമായ സൗകര്യം ഒരുക്കും

 


കണ്ണൂര്‍: (www.kvartha.com 25/11/2019)  ഡിസംബര്‍ 26ന് ഈ നൂറ്റാണ്ടിലെ ആദ്യത്തെ വലിയ സൂര്യഗ്രഹണം ജില്ലാഭരണകൂടം സൗകര്യം ഒരുക്കും.  ഗ്രഹണ നിരീക്ഷണം, ഡോക്യുമെന്ററി പ്രദര്‍ശനം ,ആട്ടവും പാട്ടും, സംവാദങ്ങള്‍, ലഘുഭക്ഷണം  തുടങ്ങിയവ ഒരുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് പറഞ്ഞു. ജില്ലയിലെ മന്ത്രിമാര്‍ എംപിമാര്‍, എംഎല്‍എമാര്‍ , നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഗ്രഹണ നിരീക്ഷണം നടത്തും.

രാവിലെ 9.24 മുതല്‍ രണ്ട് മിനിറ്റ് 57 സെക്കന്‍ഡ് മാത്രമേ പൂര്‍ണ വലയമായി ഗ്രഹണം കാണാന്‍ കഴിയൂ. രാവിലെ 8.04ന് ഭാഗിക ഗ്രഹണം ആയി തുടങ്ങി 9.24ന് വലിയ ഗ്രഹണം ആയി മാറും. ഗ്രഹണം 11 മണിയോടെ അവസാനിക്കും.

ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്  തുടങ്ങിയ വിവിധ വകുപ്പുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലാണ് സൂര്യഗ്രഹണത്തോടനുബന്ധിച്ച് ശാസ്ത്ര ബോധവല്‍ക്കരണം നടത്തുന്നത്. സൂര്യഗ്രഹണം വെറും കണ്ണുകള്‍ കൊണ്ട് കാണാന്‍ പാടില്ല. അത് അപകടം വരുത്തുന്നതിനാല്‍ സോളാര്‍ ഫില്‍ട്ടര്‍ വഴി കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

സൂര്യഗ്രഹണം ജില്ലയില്‍ ഗ്രഹണ ഉത്സവമായി ആഘോഷിക്കുകയാണ് (ബൈറ്റ് ) വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ ടി.പി. നിര്‍മലദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു എം. സുജിത്ത് എന്നിവരും പങ്കെടുത്തു.

സൂര്യഗ്രഹണം  കാണാന്‍ കണ്ണൂരില്‍ വിപുലമായ സൗകര്യം ഒരുക്കും


Keywords:   Kerala, News, Kannur, Ministers, MPs, MLA, Reporter, Facility for watching eclipse in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia