കൊടിഞ്ഞിയിലെ ഫൈസല്‍ വധം: സഹോദരീ ഭര്‍ത്താവടക്കം 8 പ്രതികള്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com 27.11.2016) മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ചതിന്റെ വിരോധത്തില്‍ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് വിനോദ്, ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായവരില്‍ ആര്‍ എസ് എസ് നേതാക്കളും ഉള്‍പെട്ടതായി വിവരമുണ്ട്. കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതുകൂടാതെ വിനോദ് ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകനുമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരാണ് അറസ്റ്റിലായതെന്നും കൃത്യം നടത്തിയ മൂന്നു പേരെ പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.

നവംബര്‍ 20ന് പുലര്‍ച്ചെ ബന്ധുക്കളെ കൂട്ടാനായി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ തിരൂരങ്ങാടി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസലിനെ ഒരു സംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയായിരുന്നു കൊലപാതകം നടന്നത്. ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും രണ്ടു മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നു. മറ്റു ബന്ധുക്കള്‍ കൂടി മതംമാറുമോ എന്ന ആശങ്കയാണ് പ്രതികളെ കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

നേരത്തെ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് അറസ്റ്റിലായ വിനോദ്.

കൊടിഞ്ഞിയിലെ ഫൈസല്‍ വധം: സഹോദരീ ഭര്‍ത്താവടക്കം 8 പ്രതികള്‍ അറസ്റ്റില്‍


Keywords : Malappuram, Murder, Accused, Arrested, Police, Investigates, Kerala, Faisal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia