ഫൈസല്‍വധം: സംഘ്പരിവാറിന് പങ്കുള്ളതായി സൂചന; അറസ്റ്റ് വ്യാഴാഴ്ച ഉണ്ടായേക്കും
Nov 24, 2016, 10:43 IST
മലപ്പുറം: (www.kvartha.com 24.11.2016) തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെട്ടേറ്റു മരിച്ച പുല്ലാണി ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഫൈസലിന്റെ വധത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുള്ള നാലുപേരുടെ അറസ്റ്റായിരിക്കും വ്യാഴാഴ്ച രേഖപ്പെടുത്തുക. കൊലപാതകം നടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി അറിയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ചയും ചെമ്മാട് കൊടിഞ്ഞി റോഡിലെ പല വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. തികച്ചും പരിശീലനം നേടിയ സംഘം വളരെ ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാറിന് ഇതില്‍ പങ്കുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടി സിഐ വി ബാബുരാജനെ ശബരിമല ഡ്യൂട്ടിയില്‍നിന്നും തിരിച്ചുവിളിച്ച് അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുണ്ട്. നവംബര്‍ 28 വരെ ശബരിമലയില്‍ ഇദ്ദേഹത്തിന് ഡ്യൂട്ടിയുണ്ട്. ഇത് വെട്ടിച്ചുരിക്കിയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
ഇപ്പോള്‍ ഡിവൈഎസ്പി പിഎം പ്രതീപാണ് അന്വേഷണസംഘ തലവന്‍. കൂടാതെ കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ, താനൂര്‍ സിഐ അലവി എന്നിവരും തിരൂരങ്ങാടിയില്‍ തന്നെയുണ്ട്.
Keywords: Malappuram, Kerala, Murder, Case, Fasal murder case, Police, Arrest, Custody, Islam, Muslim, Faisal, Tirurangadi,Sangh Parivar.
അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ചയും ചെമ്മാട് കൊടിഞ്ഞി റോഡിലെ പല വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ബൈക്കിലെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. തികച്ചും പരിശീലനം നേടിയ സംഘം വളരെ ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാറിന് ഇതില്‍ പങ്കുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഡിവൈഎസ്പി പിഎം പ്രതീപാണ് അന്വേഷണസംഘ തലവന്‍. കൂടാതെ കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ, താനൂര്‍ സിഐ അലവി എന്നിവരും തിരൂരങ്ങാടിയില്‍ തന്നെയുണ്ട്.
Keywords: Malappuram, Kerala, Murder, Case, Fasal murder case, Police, Arrest, Custody, Islam, Muslim, Faisal, Tirurangadi,Sangh Parivar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.