നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി പാരമ്പര്യ മരുന്നു നിര്‍മാണം; 'അരിഷ്ടം ഫെയ്മസ്' ആയതോടെ തെരുവില്‍ മാജിക്ക് നടത്തി ജീവിച്ചിരുന്നയാള്‍ ഇടവേളക്ക് ശേഷം വീണ്ടും പിടിയില്‍
May 13, 2020, 21:00 IST
മലപ്പുറം: (www.kvartha.com 13.05.2020) നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാള്‍ പാരമ്പര്യ മരുന്നു നിര്‍മാണത്തിന് മുതിര്‍ന്നതോടെ വീണ്ടും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചെറുമുണ്ട മറ്റത്ത് വീട്ടില്‍ മുഹമ്മദ് കോയയെയാണ്(67) നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറും സംഘവും പിടികൂടിയത്. ലോക് ഡൗണ്‍ കാലത്ത് മദ്യപാനികള്‍ക്ക് ലഹരി പകരുന്ന അരിഷ്ടവും ആസവങ്ങളും വില്‍പ്പന നടത്തുന്നൂവെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
നടുവത്ത് ചെറുമുണ്ടയില്‍ ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ഇയാള്‍ നേരത്തേ കാളികാവ് അഞ്ചച്ചവിടിയിലും ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. അന്ന് പ്രമേഹത്തിന് ദിവ്യ മരുന്ന് കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് വന്‍തോതില്‍ ആളുകളെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്നാണ് മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചത്. ഇതോടെയാണ് മുന്‍പ് തെരുവില്‍ മാജിക്ക് നടത്തി ജീവിച്ചിരുന്ന കോയ ചെറുമുണ്ടയിലെ വീടിനോടുചേര്‍ന്ന് വീണ്ടും സ്ഥാപനം തുറന്നത്.
എന്നാല്‍ പാരമ്പര്യ വൈദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇയാളുടെ അരിഷ്ടത്തിന് ലോക് ഡൗണായതോടെ മദ്യത്തിനുപകരം വന്‍തോതില്‍ മദ്യപാനികള്‍ ഉപയോഗിച്ചിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ അരിഷ്ടങ്ങളും ആസവങ്ങളും ശേഖരിച്ചുവെച്ചത് കണ്ടെത്തി. 58.5 ലിറ്റര്‍ അരിഷ്ടാസവങ്ങള്‍ പിടിച്ചെടുത്തു. ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, കെ ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി സുഭാഷ്, ഡ്രൈവര്‍ പി രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Keywords: News, Kerala, Malappuram, Fake, Arrested, Drugs, Liquor, Excise, Fake ayurvedic practitioner arrested in malappuram
നടുവത്ത് ചെറുമുണ്ടയില്‍ ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ഇയാള്‍ നേരത്തേ കാളികാവ് അഞ്ചച്ചവിടിയിലും ശിഫ ആയുര്‍വേദിക്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. അന്ന് പ്രമേഹത്തിന് ദിവ്യ മരുന്ന് കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് വന്‍തോതില്‍ ആളുകളെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്നാണ് മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചത്. ഇതോടെയാണ് മുന്‍പ് തെരുവില്‍ മാജിക്ക് നടത്തി ജീവിച്ചിരുന്ന കോയ ചെറുമുണ്ടയിലെ വീടിനോടുചേര്‍ന്ന് വീണ്ടും സ്ഥാപനം തുറന്നത്.
എന്നാല്‍ പാരമ്പര്യ വൈദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇയാളുടെ അരിഷ്ടത്തിന് ലോക് ഡൗണായതോടെ മദ്യത്തിനുപകരം വന്‍തോതില്‍ മദ്യപാനികള്‍ ഉപയോഗിച്ചിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ അരിഷ്ടങ്ങളും ആസവങ്ങളും ശേഖരിച്ചുവെച്ചത് കണ്ടെത്തി. 58.5 ലിറ്റര്‍ അരിഷ്ടാസവങ്ങള്‍ പിടിച്ചെടുത്തു. ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, കെ ഹരികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി സുഭാഷ്, ഡ്രൈവര്‍ പി രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.