വിമാനത്താവളത്തെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി വ്യാജ ബോംബ് ഭീഷണി

 


വിമാനത്താവളത്തെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി വ്യാജ ബോംബ് ഭീഷണി
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന വ്യാജഭീഷണി യാത്രക്കാരേയും പോലീസിനേയും ഒരു മണിക്കൂർ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച രാവിലെയാണ് ഫോണിലൂടെ ബോംബുഭീഷണിയുണ്ടായത്. തൃശൂര്‍ കുന്നംകുളം സ്വദേശി ഗോപാലകൃഷ്ണനാണ് വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയത്. വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും വിവരം സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് കൈമാറി. കേരളപോലീസിനെ കൂടി ഏകോപിപ്പിച്ച് സിഐഎസ്എഫ് വിമാനത്താവളത്തിന്റെ മുക്കിലും മൂലയിലും സമഗ്രമായ പരിശോധന നടത്തി. ദ്രുതകര്‍മ്മസേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്തുണ്ടായിരുന്നു. സമഗ്രമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ബോംബ് ഭീഷണി വിമാനസര്‍വീസിനെ ബാധിച്ചില്ലെന്ന് സിയാന്‍ അധികൃതര്‍ വ്യക്തമാക്കി. ബോംബ് ഭീഷണി കുറച്ചു സമയം വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. ഇതൊരു മോക്ഡ്രില്‍ ആണെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നടപടികളോട് അനിഷ്ടമുള്ള ആരെങ്കിലും നടത്തിയതാണോ ഫോണ്‍ വിളി എന്ന കാര്യവും പരിശോധിക്കുണ്ട്.

Keywords: Kerala, Nedumbassery, International Airport, Bomb Threat, Bomb Squad, Search, Phone Call, Kochi, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia