Booked | ജോലിക്കായി കണ്ണൂര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബി ടെക് സര്‍ടിഫികറ്റുണ്ടാക്കിയെന്ന പരാതിയില്‍ ഹരിയാനക്കാരനെതിരെ കേസെടുത്തു

 


കണ്ണൂര്‍: (KVARTHA)  യൂനിവേഴ്സിറ്റിയുടെ പേരില്‍ വ്യാജ ബി ടെക് സര്‍ടിഫികറ്റുണ്ടാക്കി ജോലിക്ക് അപേക്ഷിച്ചെന്ന പരാതിയില്‍ ഹരിയാന സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഹരിയാനയിലെ ഫരീദബാദ് സ്വദേശി രാഗേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ യൂനിവേഴ്സിറ്റി കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ.മുഹമ്മദ് ഇസ്മഈലിന്റെ പരാതിയിലാണ് കേസെടുത്തത്.

Booked | ജോലിക്കായി കണ്ണൂര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബി ടെക് സര്‍ടിഫികറ്റുണ്ടാക്കിയെന്ന പരാതിയില്‍ ഹരിയാനക്കാരനെതിരെ കേസെടുത്തു
 
നോയിഡയിലെ എക്സ്പ്ളൈന്‍ എജ്യുകേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കംപനിയിലാണ് രാഗേഷ് ബി ടെക് ക്വാളിഫികേഷന്‍ വച്ച് കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ പേരില്‍ വ്യാജ സര്‍ടിഫികറ്റ് ഉണ്ടാക്കിയത്. കംപനിയില്‍ നിന്നും വെരിഫികേഷനായി കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് അയച്ചു. ഇതു പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Fake BTech Certificate; Case Against Haryana Native, Kannur, News, Police, Probe, Complaint, Booked, Kannur University, Fake Certificate, Kerala News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia