Complaint | എം വി ഗോവിന്ദനെതിരെ വ്യാജ പ്രചാരണമെന്ന് കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി നല്‍കി സി പി എം
Mar 29, 2024, 06:31 IST
കണ്ണൂര്‍: (KVARTHA) സി പി എം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി.
ടി വി രാജേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്:
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് വോടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തിലാണ് വ്യാജപ്രചാരണം. റസാഖ് പടിയൂര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേസ്ബുക് പേജിലൂടെയാണ് എം വി ഗോവിന്ദന്റെ ചിത്രവും പാര്‍ടി ചിഹ്നവും ചേര്‍ത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. 'ഇപ്പോ എന്തായ്ക്ക് മാപ്‌ളവുകളെ' എന്ന മേല്‍കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. മുസ്ലീം ജനങ്ങളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതിനും സി പി ഐ എമിന് എതിരെ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതിനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്.
ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും തിരഞ്ഞെടുപ്പിലെ സജീവപ്രവര്‍ത്തകനുമാണെന്ന് ഫേസ്ബുക് പ്രൊഫൈലിലൂടെ വ്യക്തമാണ്. കെ സുധാകരന്റെ അറിവോടെയാകാം ഈ പ്രചാരണമെന്ന് സംശയിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പെരുമാറ്റ ചട്ടലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും- ടി വി രാജേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: Fake Campaign Against MV Govindan; CPM Complaint against Congress Worker, Kannur, News, Fake Campaign, Politics, MV Govindan, Facebook Post, Allegation, Complaint, Attack, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.