Arrested | കള്ളനോടുമായി ചെന്നൈ സ്വദേശിയായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍: 'പിടിയിലായത് ടാക്സി ഡ്രൈവര്‍മാരെ കബളിപ്പിച്ചു പണം തട്ടുന്ന യുവാവ്'
Dec 4, 2022, 21:26 IST
കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നും രണ്ടായിരത്തിന്റെ അഞ്ച് കള്ളനോടുമായി വ്യാജ ഡോക്ടര്‍ പിടിയിലായ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇയാളില്‍ നിന്നും കണ്ടെത്തിയ കള്ളനോടിന്റെ ഉറവിടമാണ് അന്വേഷിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോവിഡ് ചികിത്സാരംഗത്തെ പ്രഗത്ഭനായ ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് ഡ്രൈവര്‍മാരില്‍നിന്ന് പണവും മൊബൈലും തട്ടിയെടുക്കുന്ന യുവാവാണ് കള്ളനോടുമായി തലശേരി പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ലോഡ്ജില്‍ വെച്ചു പിടിയിലായത്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ സഞ്ജയ് (42) വര്‍മയാണ് പിടിയിലായത്.
ടൗണ്‍ സിഐ എം അനില്‍, പ്രിന്‍സിപല്‍ എസ് ഐ ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 ത്തിന്റെ അഞ്ചു കള്ളനോടുകളും 11 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
മംഗ്ലുറില് നിന്ന് ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയില്‍ എത്തിയ ഇയാള്‍ ടാക്സി ഡ്രൈവറില്‍ നിന്ന് തന്ത്രപൂര്‍വം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവര്‍ക്ക് കൂലിയായി നല്കിയ പണം കള്ളനോടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. തലശേരി എ സി പി നിഥിന് രാജിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
Keywords: Fake doctor arrested with fake currency, Kannur, News, Arrested, Doctor, Police, Kerala.
ഗോവയിലെ ചൂതാട്ട കേന്ദ്രവുമായും ബെംഗ്ലൂര്‍ നഗരവുമായി ബന്ധമുളള മലയാളിയാണ് പ്രതിയെന്നതിനാല്‍ കൂടുതല്‍ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും നിലവില്‍ ചെന്നൈ മേല്‍വിലാസത്തില്‍ താമസിക്കുന്ന മാന്യമായ വേഷം ധരിക്കുന്ന യുവാവാണ് തലശേരി നഗരത്തില്‍ പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോവിഡ് ചികിത്സാരംഗത്തെ പ്രഗത്ഭനായ ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് ഡ്രൈവര്‍മാരില്‍നിന്ന് പണവും മൊബൈലും തട്ടിയെടുക്കുന്ന യുവാവാണ് കള്ളനോടുമായി തലശേരി പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ലോഡ്ജില്‍ വെച്ചു പിടിയിലായത്. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ സഞ്ജയ് (42) വര്‍മയാണ് പിടിയിലായത്.
ടൗണ്‍ സിഐ എം അനില്‍, പ്രിന്‍സിപല്‍ എസ് ഐ ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 ത്തിന്റെ അഞ്ചു കള്ളനോടുകളും 11 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
മംഗ്ലുറില് നിന്ന് ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയില്‍ എത്തിയ ഇയാള്‍ ടാക്സി ഡ്രൈവറില്‍ നിന്ന് തന്ത്രപൂര്‍വം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവര്‍ക്ക് കൂലിയായി നല്കിയ പണം കള്ളനോടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. തലശേരി എ സി പി നിഥിന് രാജിന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
Keywords: Fake doctor arrested with fake currency, Kannur, News, Arrested, Doctor, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.