വ്യാജ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അമ്മയും ഐ പി എസ് ഓഫീസര്‍ മകനും ചേര്‍ന്ന് നടത്തിയത് കോടികളുടെ തട്ടിപ്പ്; ഒടുവില്‍ അമ്മയ്ക്ക് പിന്നാലെ മകനും പൂട്ടുവീണു
Nov 7, 2019, 13:30 IST
ഗുരുവായൂര്‍: (www.kvartha.com 07.11.2019) അമ്മ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും മകന്‍ ഐ പി എസ് ഓഫീസറായും ചമഞ്ഞ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തട്ടിയെടുത്തത് കോടിയുടെ സ്വന്തുക്കള്‍. സംഭവത്തില്‍ അമ്മയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മകനെ ബുധനാഴ്ച പാലക്കാട് തത്തമംഗലത്ത് വെച്ച് പിടികൂടി. തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമള(58)യും മകന്‍ വിപിന്‍ കാര്‍ത്തിക് (29) എന്നിവര്‍ ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
രണ്ടുപേരും വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി 12 ആഡംബരക്കാറുകള്‍ക്കാണ് വായ്പയെടുത്തത്. മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
ഇവിടെ നിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാ ദേവിയില്‍ നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും ഇവര്‍ക്കെതിരെ നിലവില്‍ കേസുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വേഗത്തില്‍ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാ ദേവിയെ ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചത്. ചികിത്സയ്ക്കും ചില ബാധ്യതകള്‍ തീര്‍ക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങിയത്.
ശ്യാമളയ്ക്കും വിപിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്‌മെന്റുകളും ഇവര്‍ തയ്യാറാക്കും. ഒരു ബാങ്കില്‍നിന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. മിനിമം ബാലന്‍സ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്.
ശ്യാമളയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്ളാറ്റുമുണ്ട്. ഈ ഫ്ളാറ്റില്‍ നിന്ന് കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരിയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചായിരുന്നു ശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐ പി എസ് ഓഫീസറാണെന്നാണ് വിപിന്‍ കാര്‍ത്തിക് പറഞ്ഞിരുന്നത്. വിപിന്‍ കാര്‍ത്തിക്കിന് സ്വന്തമായൊരു 'കേസ് ഡയറി'യുമുണ്ട്. ഇതുവരെ എടുത്തിട്ടുള്ള ഓരോ വായ്പയുടെയും വിവരങ്ങളാണ് അതിലുള്ളത്. 16 പേജുകളിലായി 16 വായ്പകളുടെ വിവരങ്ങള്‍. ഗുരുവായൂരിലെ ബാങ്കുകളില്‍നിന്നും മറ്റു ജില്ലകളിലെ ബാങ്കുകളില്‍നിന്നും വായ്പയെടുത്തതിന്റെ വിവരങ്ങള്‍ വിശദമായുണ്ട്. കോഴിക്കോട്ടെ വീട്ടില്‍ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴാണ് പോലീസിന് ഡയറി കിട്ടിയത്.
വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഓരോ ബാങ്കില്‍നിന്നുമെടുത്തിട്ടുള്ള വായ്പാതുകയും തീയതിയും കാറുകളുടെ വിവരങ്ങളുമുള്ള ഡയറിക്കുറിപ്പുകള്‍ അന്വേഷണസംഘത്തിന് ഉപകാരമായി. ഐ പി എസ് ഓഫീസറാണെന്നു പറഞ്ഞ് വിപിന്‍ കറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തോളമായി. പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ കയറിയിറങ്ങിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രനടയിലും അടുത്തിടെ വന്നിരുന്നു.
ഐ പി എസ് ഓഫീസറുടെ യൂണിഫോം ധരിച്ചുള്ള ഫോട്ടോയെടുത്ത് ബാങ്ക് മാനേജര്‍മാരെ കാണിച്ചാണ് വിശ്വാസം ഉറപ്പിച്ചിരുന്നത്. പോലീസിന്റെ യൂണിഫോം ദുരുപയോഗം ചെയ്തതിന് ആറുമാസംമുമ്പ് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു. ഐ പി എസ് ഓഫീസറുടെ വേഷത്തിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇയാള്‍ കല്യാണാലോചനകള്‍ക്കും ശ്രമം നടത്തി വരികയായിരുന്നുവെന്നും വിവരമുണ്ട്.
രണ്ടുവര്‍ഷമായി വിപിനും അമ്മ ശ്യാമളയും ഗുരുവായൂര്‍ താമരയൂരിലുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. ഇതിനിടെ കേസില്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്താലാകാം ഗുരുവായൂര്‍ വിട്ടത്. കോഴിക്കോട്ടെ വീട്ടിലുണ്ടെന്നു സൂചന ലഭിച്ചപ്പോള്‍ ഞായറാഴ്ച അതിരാവിലെയാണ് പോലീസ് സംഘം അവിടെ എത്തിയത്. തട്ടിയിട്ടും തുറക്കാതായപ്പോള്‍ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും വിപിന്‍ പിന്‍ഭാഗത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fake IPS officer who swindled money from banks, arrested in Palakkad, Guruvayoor, News, Fake, Cheating, Arrested, Complaint, Probe, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.