മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; സ്ത്രീ ഉള്‍പെടെയുള്ള മൂന്നംഗസംഘത്തെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്പിച്ച് നാട്ടുകാര്‍
Jul 19, 2021, 12:57 IST
അടിമാലി: (www.kvartha.com 19.07.2021) മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി കയ്യോടെ പൊലീസില്‍ ഏല്പിച്ചു. കുരിശുപാറ റിസോര്‍ടില്‍ മുറിയെടുത്ത സ്ത്രീ ഉള്‍പെടുന്ന മൂന്നംഗ സംഘമാണ് മദ്യലഹരിയില്‍ പുലിവാലു പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ സ്വദേശി ജോബി (35), ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് (34) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. റിസോര്‍ടില്‍ നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് സംഘം കാറില്‍ അടിമാലിക്ക് പോയി. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ തകരാറിലായി. ഇതോടെ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞു യുവതി ബഹളം വച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വാഹനം തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിച്ചു.
അടിമാലിയില്‍നിന്ന് പൊലീസെത്തി സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുരിശുപാറയിലെ റിസോര്‍ടില്‍ എത്തി തെളിവെടുപ്പ് നടത്തി.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവര്‍ മൊഴി നല്കി. ഇതിനിടെ ലഹരി വിട്ടതോടെ താന്‍ തമാശ പറഞ്ഞതാണെന്നു യുവതി പൊലീസിന് മൊഴി നല്കി. എന്നാല്‍ യുവാക്കളെ വൈദ്യപരിശോധന നടത്തിയ പൊലീസ് കേസെടുത്തു.
Keywords: Fake kidnap allegation, 2 youths arrested, Kumali, News, Local News, Kidnap, Police, Arrested, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.