മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം

 


മലപ്പുറം: (www.kvartha.com 07.11.2016) മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സൈനികാധികാര നിയമമായ അഫ്‌സ്പ നടപ്പിലാക്കണമെന്നും ജില്ലാ ഭരണം സൈന്യത്തിന് കൈമാറണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാട്‌സ്ആപ്പ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ബിജെപിയുടെ അജണ്ട നടപ്പിലാക്കുന്നതിനായി സൈന്യം ഉടന്‍ ജില്ലാ ഭരണം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പ് ഓഡിയോയില്‍ പറയുന്നു. ജില്ലയില്‍ ഒരു സ്‌ഫോടനം കൂടി നടന്നാല്‍ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകുമെന്നും ഭരണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീ ശബ്ദത്തിലുള്ള ഓഡിയോ ആണ് പ്രചരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ നഗ്‌നശരീരങ്ങളുടെ ചിത്രവും ഓഡിയോ സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.

താന്‍ മുസ്ലീം ഇതര മതവിശ്വാസിയാണെന്ന് ഓഡിയോ സന്ദേശത്തില്‍ സ്വയം വ്യക്തമാക്കുന്നു. മുസ്ലീം വീടുകളിലും മോസ്‌കുകള്‍ക്ക് സമീപത്തെ  കെട്ടിടങ്ങളിലും മറ്റും സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റണമെന്നും സന്ദേശത്തില്‍ പറയുന്നു. ആധികാരികതയില്ലാത്ത തീര്‍ത്തും വ്യാജമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്ന വിവരം ദ ഹിന്ദു ദിനപത്രവും റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം

Keywords:  Kerala, Malappuram, Whasapp, Army, Bomb Blast, District Collector, BJP, Muslim, Fake, Social Network, Fake message in Whats app about Malappuram.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia