കുഴല്‍പണ കേസ്: മാധ്യമങ്ങള്‍ മനസാക്ഷിയില്ലാതെ വാര്‍ത്ത നല്‍കുന്നു, അതിരുവിട്ടാല്‍ എന്തുവേണമെന്ന് ആലോചിക്കും; മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കെ സുരേന്ദ്രന്‍
Jun 3, 2021, 17:25 IST
തിരുവനന്തപുരം: (www.kvartha.com 03.06.2021) കുഴല്‍പണ കേസില്‍ ബി ജെ പിക്കെതിരെ മാധ്യമങ്ങള്‍ യാതൊരു മനസാക്ഷിയുമില്ലാതെ മനുഷ്യത്വ രഹിതമായി വാര്‍ത്ത കൊടുക്കുകയാണെന്ന് ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് മാധ്യമ ധര്‍മമല്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചു.
കൊടകരയില്‍ നിന്നും പിടിച്ചെടുത്ത കള്ളപണം ബി ജെ പിയുടേതല്ല. പാര്‍ടിക്കെതിരെ നിരന്തരം മാധ്യമങ്ങള്‍ എഴുതുന്നതും വാര്‍ത്ത കൊടുക്കുന്നതും 'നല്ലത് ' തന്നെ. പക്ഷെ രാജ്യത്ത് ചില നിയമ വ്യവസ്ഥകളും മറ്റുമുണ്ടെന്ന് വാര്‍ത്ത കൊടുക്കുന്നവര്‍ ഓര്‍ത്തോളണമെന്ന് സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. എഴുതുന്നതിനും പറയുന്നതിനും വസ്തുത വേണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മാധ്യമസ്ഥാപനങ്ങള്‍ വഴി വിട്ട് സര്‍കാരില്‍ നിന്ന് വലിയ തോതില്‍ പണം വാങ്ങി എന്നും സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ഫോണില്‍ പലരുമായും പല കാര്യങ്ങളും പറയും. അത് സ്വാഭാവികം. സി കെ ജാനുവിന് പണം നല്‍കിയെന്നതരത്തിലുള്ള ഓഡിയോയുടെ കാര്യത്തില്‍ നിഷേധിക്കാന്‍ താനില്ല. പ്രസീത തന്നെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. പുറത്തു വന്ന വിവാദ ഓഡിയോയെ പറ്റിയുള്ള സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ധര്‍മരാജന്‍ ബി ജെ പി പ്രവര്‍ത്തകന്‍ തന്നെയാണ്. നിയമവിരുദ്ധമായി ധര്‍മരാജന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണം. കുഴല്‍പണം കവര്‍ച്ച ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Fake money case: K Surendran warns media, Thiruvananthapuram, News, Media, Criticism, Fake money, BJP, K Surendran, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.