മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ സംഭവം; കോണ്‍ഗ്രസ് അനുഭാവി അറസ്റ്റില്‍
Oct 9, 2021, 19:12 IST
തിരുവനന്തപുരം: (www.kvartha.com 09.10.2021) മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് അനുഭാവിയെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് സ്വദേശി പ്രതീഷ് കുമാറിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ ചിത്രം മോര്‍ഫിംഗ് നടത്തി പ്രചരിപ്പിക്കുന്നുണ്ടെന്ന് കാട്ടി മന്ത്രി ശിവന്‍കുട്ടി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ഉള്‍പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശി ഷീബ രാമചന്ദ്രനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശിവന്‍കുട്ടി നടന്‍ ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രം തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ളതാക്കിയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അകൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുമാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Keywords: Fake propaganda against Minister V Sivankutty on social media; Congress supporter arrested, Thiruvananthapuram, News, Congress, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.