വീട്ടുകാര്‍ നോക്കി നില്‍ക്കെ നോമ്പുകാരനായ യുവാവിന് പോലീസ് മര്‍ദനം
Jun 7, 2016, 12:00 IST
മണ്ണഞ്ചേരി(ആലപ്പുഴ): (www.kvartha.com 07.06.2016) വീടിന് മുന്നില്‍ മാതാവും സഹോദരങ്ങളും നോക്കിനില്‍ക്കെ നോമ്പുകാരനായ യുവാവിന് പോലീസ് മര്‍ദനം. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഊരാളിവെളി വീട്ടില്‍ സാദീഖിനെ (30) മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് യാതൊരു കാരണവും കൂടാതെ മര്‍ദിച്ചത്.
മുഖത്തും കൈക്കും പരുക്കേറ്റ സാദിഖിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവഴി ഒരാള്‍ പോകുന്നത് കണ്ടോ എന്ന് പോലീസുകാരന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് സ്വാദിഖ് പറഞ്ഞു. എന്നാല്‍ നീ തന്നെയാണ് ആളെന്ന് പറഞ്ഞാണ് പോലീസുകാരന് മര്‍ദിച്ചതെന്ന് സാദിഖ് പറയുന്നു.
തുടര്‍ന്ന് അവിടെ എത്തിയ എസ് ഐ അവന് നിരപരാധിയാണെന്നും ഉപദ്രവിക്കേണ്ടായെന്ന് പറഞ്ഞിട്ടും പോലീസുകാരന് മര്‍ദ്ദനം തുടര്‍ന്നുവെന്ന് സാദിഖ് പറയുന്നു. അകാരണമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കുമെന്ന് സാദീഖിന്റെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം സമീപത്തെ സ്കൂള്‍ ജങ്ഷനില്‍ ഒരു കൂട്ടംയുവാക്കള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. സാദിഖ് അതില്പെട്ടതാണെന്ന് കരുതി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

Keywords: Alappuzha, Kerala, Youth, Fast, attack, Police, Home, Kerala News, Torture, Family, Police Station, SP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.