കാരണമില്ലാതെ മൊഴിചൊല്ലി, യുവാവിന്റെ രണ്ടാം വിവാഹം കോടതി വിലക്കി

 


കാരണമില്ലാതെ മൊഴിചൊല്ലി, യുവാവിന്റെ രണ്ടാം വിവാഹം കോടതി വിലക്കി
തിരുവനന്തപുരം: കാരണം കൂടാതെ മൊഴിചൊല്ലി രണ്ടാം വിവാഹത്തിനൊരുങ്ങിയ യുവാവിന് കോടതിയുടെ വിലക്ക്. കൊടുങ്ങല്ലൂര്‍ എടവനക്കാട് ഹൗസില്‍ മുഹമ്മദ് ഷെജിന്റെ രണ്ടാം വിവാഹ ശ്രമമാണ് തിരുവനന്തപുരം കുടുംബ കോടതി വിലക്കിയത്.

മുഹമ്മദ് ഷെജിന്‍ മുരുക്കുംപുഴ ഷൈലാ അബ്ദുള്‍ ഷമീദിന്റെ മകള്‍ സൗമ്യയെ മുസ്ലിം മതാചാരപ്രകാരം 2011 ജനുവരി 29ന് വിവാഹം കഴിച്ചു. 210 പവന്‍ ആഭരണവും 20 ലക്ഷം രൂപയും മറ്റ് ആഡംബരവസ്തുക്കളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയിരുന്നു.എന്നാല്‍ ഷെജിന്‍ 2011 നവംബര്‍ 28ന് കസൗമ്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതായി കത്തയച്ചു. തുടര്‍ന്ന് ഷെജിന്‍് മറ്റൊരു വിവാഹത്തിനുള്ള ഒരുക്കം നടത്തുകയായിരുന്നു.

ഷെജിന്റെ രണ്ടാം വിവാഹ ശ്രമത്തിനെതിരെയാണ് അഡ്വക്കേറ്റ് എസ് എസ് ഹുസൈന്‍ മുഖേന സൗമ്യ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്  കുടുംബകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹബന്ധം വേര്‍പെടുത്തുന്നത് ശരിയത്ത് നിയമങ്ങള്‍ക്ക് എതിരാണെന്നും അത്തരമൊരു മൊഴിചൊല്ലല്‍കൊണ്ട് തലാക്ക് സംഭവിക്കുകയില്ലെന്നുമുള്ള കോടതിവിധികള്‍ ഉദ്ധരിച്ചായിരുന്നു വാദം.

Key Words: Family Court, Court, Marriage, Second marriage, Complaint, Case, Advocate,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia