കുടുംബവും കുഞ്ഞുമാണ് വലുതെന്ന് വിതുര യുവതി; കേസില്‍ താല്പര്യമില്ലെന്ന് അറിയിച്ചു
Aug 19, 2013, 11:11 IST
തിരുവനന്തപുരം: വിതുരകേസിലെ ഇരയും മുഖ്യസാക്ഷിയുമായ പെണ്‍കുട്ടിക്ക് (ഇപ്പോള്‍ യുവതി) കേസ് തുടരാന്‍ താല്പര്യമില്ലെന്നു വ്യക്തമായ വിവരം. ഭര്‍ത്താവും കുഞ്ഞുമൊത്ത് കഴിയുന്ന തന്റെ കുടുംബ ജീവിതമാണ് കേസിനേക്കാള്‍ പ്രധാനമെന്ന് വിതുര കേസില്‍ ആദ്യം മുതല്‍ ഇടപെട്ടിരുന്ന ചില സാമൂഹ്യ പ്രവര്‍ത്തകരോടു യുവതി പറഞ്ഞതായും സൂചനയുണ്ട്. കോട്ടയത്തെ പ്രത്യേക കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ അവര്‍ ഹാജരാകാതിരുന്നതിനു പിന്നിലെ കാരണം ഇതാണ്.
ഇത് മൂന്നാം തവണയാണ് വിതുര യുവതി കോടതിയില്‍ ഹാജരാകാതിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷമായി അവരെ വിമര്‍ശിച്ചിരിക്കുകയുമാണ്. മാസങ്ങള്‍ക്കു മുമ്പ് ആദ്യം ശാരീരിക അസ്വസ്ഥതയെന്നു പറഞ്ഞാണ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുവതി അനുമതി തേടിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച മാത്രമാണ് അന്ന് കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതി നിര്‍ദേശം പാലിക്കാതെ തുടര്‍ച്ചയായി വിട്ടുനില്‍ക്കുകയാണ് യുവതി.
തിരുവനന്തപുരത്ത് കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയ അഗതി മന്ദിരത്തില്‍ കുറേക്കാലം കഴിഞ്ഞ യുവതിയുടെ വിവാഹം സുഗതകുമാരിയും ഒരു പ്രമുഖ സമുദായ സംഘടനയും മുന്‍കൈയെടുത്താണ് മൂന്നു വര്‍ഷം മുമ്പു നടത്തിയത്. ഭാര്യയും മൂന്നു മക്കളുമുള്ള മധ്യവയസ്‌കനാണ് ഭര്‍ത്താവ്. അയാളുടെ കുടുംബം അറിയാതെ നടന്ന ഈ വിവാഹം വിവാദമാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് ചെറുകിട വ്യാപാരിയായിരുന്ന അയാള്‍ ഈ വിവാഹത്തെത്തുടര്‍ന്ന് വ്യാപാരം മെച്ചപ്പെടുത്തിയതും കേസില്‍ നിന്ന് യുവതി വിട്ടുനില്‍ക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന വിമര്‍ശനമാണ് ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തിയത്. യുവതിയോ മറ്റാരെങ്കിലുമോ നേരിട്ട് ഈ വിമര്‍ശനങ്ങക്ക് മറുപടി പറഞ്ഞിട്ടില്ല.
എന്നാല്‍ വിതുര യുവതിയെ വിവാഹം കഴിച്ച തന്റെ ഭര്‍ത്താവ് തന്നെയും മക്കളെയും വഞ്ചിക്കുകയാണു ചെയ്തതെന്നും അതിനു സമൂഹത്തിലെ അറിയപ്പെടുന്ന ചിലര്‍ കൂട്ടുനിന്നുവെന്നും കാണിച്ച് അയാളുടെ ആദ്യഭാര്യ മുഖ്യമന്ത്രിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് വഞ്ചിച്ചുവെന്നു പറയുന്നുണ്ടെങ്കിലും, താന്‍ ഈ വിവാഹത്തിലൂടെ കുടുക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം ഫോണില്‍ പറഞ്ഞതായും പരാതിയില്‍ വിശദീകരിച്ചിരുന്നു.
നടന്‍ ജഗതി ശ്രീകുമാര്‍ നേരത്തേ പ്രതിയായിരുന്ന വിതുര കേസില്‍ നിന്നു തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രത്യേക ഹര്‍ജി നല്‍കുകയും കോടതി ജഗതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

Also Read:
ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി
Keywords: Vithura victim, Thiruvananthapuram, Family, Criticism, Court, Husband, Chief Minister, Oommen Chandy, Complaint, Phone call, Marriage, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.