Accident | മലപ്പുറത്ത് ബൈക്ക് മറിഞ്ഞ് പ്രശസ്ത വ്ലോഗർ മരിച്ചു

 
 Famous Vlogger Dies in Bike Accident in Malappuram
 Famous Vlogger Dies in Bike Accident in Malappuram


● മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം.
● വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.
● തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്.
● സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ കൂടിയായിരുന്നു ജുനൈദ്.
● മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മലപ്പുറം: (KVARTHA) തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് പ്രശസ്ത വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല ഹംസയുടെ മകൻ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20 ഓടെയാണ് അപകടം സംഭവിച്ചത്.

മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ കൂടിയായ ജുനൈദ് വഴിക്കടവ് പഞ്ചായത്തങ്ങാടി സ്വദേശിയാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ് ഇയാൾ. അപകടം നടന്നത് എപ്പോൾ എന്നത് വ്യക്തമല്ല. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. തലയുടെ പിൻഭാഗത്താണ് ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ സ്വകാര്യ കാറിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: സൈറാബാനു, മകൻ: മുഹമ്മദ് റെജൽ.

Famous vlogger Junaid (32) died in a bike accident in Malappuram. The accident occurred near Marathani when his bike hit a mound of soil. He was taken to the hospital but succumbed to his injuries. 

#BikeAccident #Malappuram #Vlogger #Death #KeralaNews #SocialMedia 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia